വാഷിങ്ടൺ: സാമ്പത്തിക ബാധ്യതകൾ നിറവേറ്റാത്ത നാറ്റോ രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യയെ പ്രേരിപ്പിക്കുമെന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന യു.എസിന്റെയും നാറ്റോ രാജ്യങ്ങളുടെയും സുരക്ഷ ദുർബലപ്പെടുത്തുമെന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകി.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏതെങ്കിലും നിസ്സാര ആശയത്തെക്കുറിച്ച് അഭിപ്രായം പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും നമുക്ക് അൽപം ഗൗരവത്തോടെ പെരുമാറാമെന്നും യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറെൽ പറഞ്ഞു. ഭയപ്പെടുത്തുന്നതും അപകടകരവുമായ അഭിപ്രായപ്രകടനമാണ് ട്രംപ് നടത്തിയതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
ഇസ്രായേലിനും യുക്രെയ്നും വായ്പ മതി, സഹായം വേണ്ട -ട്രംപ്
വാഷിങ്ടൺ: യുക്രെയ്നും ഇസ്രായേലിനുമടക്കം മറ്റു രാജ്യങ്ങൾക്ക് അമേരിക്ക സൈനിക സഹായം നൽകേണ്ടതില്ലെന്നും വായ്പ നൽകിയാൽ മതിയെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. ബൈഡൻ വേണ്ടവിധം പിന്തുണ നൽകുന്നില്ലെന്നും ട്രംപ് ആയിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി എന്നും ഇസ്രായേൽ മന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.