അങ്കാറ: ഫിൻലൻഡിന്റെ നാറ്റോ അംഗത്വത്തിന് തുർക്കിയ പാർലമെന്റ് അംഗീകാരം നൽകി. മുഴുവൻ അംഗരാജ്യങ്ങളുടെയും പിന്തുണയുണ്ടെങ്കിലേ പുതിയൊരു രാജ്യത്തെ നാറ്റോയിൽ ഉൾപ്പെടുത്തൂ. ഒരു വർഷംമുമ്പ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ പരിഭ്രാന്തരായാണ് ഫിൻലൻഡും സ്വീഡനും സഖ്യത്തിൽ ചേരാൻ അപേക്ഷിച്ചത്. 30 നാറ്റോ അംഗരാജ്യങ്ങളിൽ 28 പേർ പിന്തുണച്ചെങ്കിലും തുർക്കിയയും ഹംഗറിയും എതിർത്തു.
കുർദിഷ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവയോട് സ്വീഡന്റെ മൃദുസമീപനമാണ് തുർക്കിയയുടെ കടുത്ത എതിർപ്പിന് കാരണം. തുർക്കിയ എംബസിക്കുപുറത്ത് ഖുർആൻ കത്തിച്ച ഇസ്ലാം വിരുദ്ധ പ്രവർത്തകന്റെ പ്രതിഷേധമുൾപ്പെടെ സ്വീഡനിലെ പ്രകടനങ്ങളുടെ പരമ്പര തുർക്കിയയെ ചൊടിപ്പിച്ചു. എന്നാൽ, ഫിൻലൻഡിന്റെ അംഗത്വ നീക്കത്തോട് എതിർപ്പുണ്ടായിരുന്നില്ല. ഫിൻലൻഡിന്റെ പ്രവേശനത്തിന് ഹംഗറി പാർലമെന്റും അംഗീകാരം നൽകിയിട്ടുണ്ട്. ഇതോടെ അവർക്കുമുന്നിലെ പ്രതിബന്ധങ്ങൾ മിക്കവാറും അവസാനിച്ചു. സ്വീഡന്റെ കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഫിൻലൻഡിന്റെ അംഗത്വത്തെ പിന്തുണച്ച തുർക്കിയ പാർലമെന്റ് നടപടിയെ നാറ്റോ മേധാവി ജെൻസ് സ്റ്റോലൻബെർഗ് സ്വാഗതം ചെയ്തു. ഫിന്നിഷ് പ്രസിഡന്റ് സൗലി നിനിസ്റ്റോ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.