ഇസ്തംബുൾ: സ്വീഡനും ഫിൻലൻഡും നാറ്റോയിൽ അംഗത്വമെടുക്കുന്നതിൽ കടുത്ത എതിർപ്പുമായി തുർക്കി. നോർഡിക് രാജ്യങ്ങൾ, രാജ്യസുരക്ഷക്ക് ഭീഷണിയുള്ള കുർദിഷ് സംഘങ്ങൾക്ക് അഭയം നൽകുന്നത് തുടരുകയാണ്.
തീവ്രവാദത്തിന്റെ വക്താക്കളായ സ്വീഡനും ഫിൻലൻഡും നാറ്റോ അംഗങ്ങളാകുന്നതിനോട് യോജിക്കില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി. കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയെ (പി.കെ.കെ) പിന്തുണക്കുന്നതിന്റെ പേരിലാണ് ഫിൻലൻഡിന്റെ നാറ്റോ പ്രവേശനം തുർക്കി എതിർക്കുന്നത്.
പി.കെ.കെയെ തീവ്രവാദ സംഘങ്ങളായാണ് തുർക്കി കണക്കാക്കുന്നത്. നാറ്റോ അംഗത്വം ലഭിക്കാൻ 30 അംഗങ്ങളുടെയും സമ്മതം വേണമെന്നിരിക്കെ, സ്വീഡനും ഫിൻലൻഡിനും തുർക്കിയുടെ നിലപാട് നിർണായകമാണ്. നിലവിൽ എല്ലാ നാറ്റോ അംഗങ്ങൾക്കും വീറ്റോ അധികാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.