യുക്രെയ്നിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്ത് തുടങ്ങും

ന്യൂഡൽഹി: യുക്രെയ്നിൽ നിന്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ തയ്യാറെടുപ്പുകൾ തുടങ്ങുന്നു. അധിനിവേശത്തിന് ശേഷം യുക്രെയ്‍നിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നത് റഷ്യ തടസ്സപ്പെടുത്തിയിരുന്നു. ഇപ്പോൾ തുർക്കിയുടെ മധ്യസ്ഥതയിലാണ് കയറ്റുമതിക്കുള്ള അനുമതി നേടിയിരിക്കുന്നത്.

കയറ്റുമതിക്കായി പ്രധാനമായും യുക്രെയ്ൻ ഉപയോഗിച്ചിരുന്നത് കരിങ്കടൽ മാർഗമാണ്. ഇത് റഷ്യ വിലക്കിയതോടെ ടൺ കണക്കിന് ധാന്യങ്ങൾ രാജ്യത്ത് കെട്ടിക്കിടക്കുകയാണ്. ലോകത്ത് ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിൽ എട്ടാം സ്ഥാനത്താണ് യുക്രെയ്ൻ. ലോകത്തിൽ ഗോതമ്പിന്‍റെ 30 ശതമാനം റഷ്യയും യുക്രെയ്നും ചേർന്നാണ് ഉത്പാദിപ്പിക്കുന്നത്.

റഷ്യയിൽ നിന്നും യുക്രെയ്നിൽ നിന്നുമുള്ള ധാന്യങ്ങളുടെ കയറ്റുമതി നിന്നതോടെ ആഗോളതലത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് വില കൂടിയിരുന്നു. ഇതിൽ തീരുമാനം ഉണ്ടാക്കുവാൻ യു.എന്നും ചർച്ചകൾ തുടരുകയായിരുന്നു.

തുർക്കിയുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും ധാന്യം കയറ്റുമതി ചെയ്യാൻ തയ്യാറായിരിക്കുന്നത് പുതിയ പ്രതീക്ഷകൾ തരുന്ന തീരുമാനമാണെന്ന് യു.എൻ സെക്രട്ടറി ജെനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. 

Tags:    
News Summary - Turkiye brokers deal with Ukraine, Russia and UN to resume grain exports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.