അമേരിക്കയെ ഉലച്ച്​ കൊടുങ്കാറ്റ്​: 12 മരണം

വാഷിങ്​ടൺ: അമേരിക്കയുടെ തെക്കു​കിഴക്കൻ മേഖലയിൽ ആളപായവും കടുത്ത നാശനഷ്​ടവും വിതച്ച്​ ​േക്ലാഡറ്റ്​ കൊടുങ്കാറ്റ്​. മോണ്ട്​ഗോമറിയിൽ കൊടുങ്കാറ്റിനിടെ 15 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ ദുരന്തത്തിലാണ്​ 10 പേർ മരിച്ചത്​. ദുരന്തത്തിനിരയായവരിൽ ഒമ്പതു പേർ കുട്ടികളാണ്​​. മഴനനഞ്ഞ റോഡിൽ തെന്നിയാണ്​ വാഹനങ്ങൾ കൂട്ടിയിടിച്ചത്​. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്കായുള്ള സ്​ഥാപനത്തിലെ വാഹനത്തിലുണ്ടായിരുന്ന എട്ട്​ കുട്ടികൾ മരിച്ചവരിൽ പെടുമെന്ന്​ പൊലീസ്​ പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞ്​ തീ പിടിക്കുകയായിരുന്നു.

കൊടുങ്കാറ്റ്​ അലബാമ, ജോർജിയ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ നാശനഷ്​ടം വിതച്ചത്​. മഴയും കാറ്റും ചേർന്നതോടെ ചിലയിടങ്ങളിൽ പൊടുന്നനെ പ്രളയമുണ്ടായത്​ ജനജീവിതം ദുഷ്​കരമാക്കി. അലബാമയിൽ 50 വീടുകൾ തകർന്നിട്ടുണ്ട്​. 

Tags:    
News Summary - Twelve dead as Tropical Storm Claudette lashes southeast US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.