27 മൃതദേഹങ്ങൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ലുസാക്ക: 27 മൃതദേഹങ്ങൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.എത്യോപ്യയിൽ നിന്നുള്ള കുടിയേറ്റക്കാരെന്ന് കരുതപ്പെടുന്നവരുടെ മൃതദേഹങ്ങളാണ് സാംബിയയുടെ തലസ്ഥാനമായ ലുസാക്കയുടെ വടക്ക് ഭാഗത്തുള്ള എൻഗ്വെറെറെ പ്രദേശത്തെ റോഡരികിലുള്ളത്. 20നും 38നും ഇടയിൽ പ്രായമുള്ളവരുടെ മൃതദേഹങ്ങളാണിവ. മൃതദേഹങ്ങൾക്കരികിൽ നിന്നും കണ്ടെത്തിയ തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് എത്യോപ്യൻ പൗരന്മാ​രാണെന്നും പ്രായത്തെ കുറിച്ചുള്ള വിവരങ്ങളും പൊലീസിനു ലഭിച്ചത്.

ഞായറാഴ്ച വൈകീട്ടാണ് മൃതദേഹങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. അഭയാർഥികൾ യാത്രാമധ്യേ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇവരിൽ ജീവനുണ്ടായിരുന്ന ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ സാംബിയ യൂണിവേഴ്സിറ്റി ടീച്ചിംഗ് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. ദക്ഷിണാഫ്രിക്കയിലെത്താൻ ആ​ഗ്രഹിക്കുന്ന അഭയാർഥികളുടെ താൽക്കാലിക താവളമാണ് സാംബിയ. 

Tags:    
News Summary - Twenty seven bodies dumped by the roadside in Zambia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.