Representative Image

പാകിസ്താനിൽ ചൈനീസ് പൗരന്മാർക്ക് നേരെ ചാവേർ ആക്രമണം; കുട്ടികളുൾപ്പെടെ അഞ്ച് മരണം

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ചൈനീസ് പൗരൻമാർ സഞ്ചരിച്ച വാഹനത്തിന് ചാവേർ ആക്രമണം. രണ്ടു കുട്ടികളടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു. 30ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം.

ബലൂച് വാർഡ് ഏരിയയിലെ ഗ്വാഡാറിലാണ് ആക്രമണം ഉണ്ടായത്. ചൈനീസ് പൗരൻമാർ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് നേർക്ക് വന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സമീപം കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളാണ് മരിച്ചത്.

ഇത്തരത്തിൽ ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ചൈനീസ് പൗരൻമാർക്കുനേരെയുള്ള ചാവേർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ബലൂചിസ്താൻ സർക്കാർ വക്താവ് ലിയാഖത്ത് ഷഹ്വാനി പറഞ്ഞു.

Tags:    
News Summary - Two children killed Chinese national among 3 injured in suicide attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.