ഹാനോയ്: വിയറ്റ്നാമിൽ യാഗി ചുഴലിക്കാറ്റിൽ മരിച്ചവർ 200 കവിഞ്ഞു. 128 പേരെ കാണാതായിട്ടുണ്ട്. 800ലധികം പേർക്കാണ് പരിക്കേറ്റത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഭൂരിഭാഗം മരണങ്ങൾക്കും കാരണമായത്.
ചൈന അതിർത്തിയോട് ചേർന്ന ലാവോ കായ് പ്രവിശ്യയിലാണ് ഏറ്റവുമധികം ദുരിതം. മണിക്കൂറിൽ 149 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞുവീശുന്നത്. നദികളിൽ ജലനിരപ്പ് അപകടകരമാംവിധം ഉയർന്ന നിലയിലാണ്. ഈയാഴ്ച ആദ്യം വടക്കൻ ഫിലിപ്പീൻസിൽ തുടങ്ങിയ കൊടുങ്കാറ്റ് ശക്തിയാർജിച്ച് ചൈനയിലേക്കും പിന്നീട് വിയറ്റ്നാമിലേക്കും നീങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.