മനാമ: അറബ് മേഖലയിൽ പുതു ചരിത്രത്തിന് തുടക്കം. ബഹ്റൈനും യു.എ.ഇയും ഇസ്രായേലുമായി നയതന്ത്ര ബന്ധം ആരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. വാഷിങ്ടണിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സാന്നിധ്യത്തിലായിരുന്നു 'അബ്രഹാം ഉടമ്പടി' എന്ന് വിശേഷിപ്പിക്കപ്പെട്ട കരാറിെൻറ ഒപ്പുവെക്കൽ ചടങ്ങ്. കരാർ ഒപ്പിടുന്നതിനുമുമ്പ് മൂന്ന് നേതാക്കളും ട്രംപുമായി കൂടിക്കാഴ്ച നടത്തി.
ആദ്യം യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. തുടർന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ബിന്യമിൻ നെതന്യാഹുവും സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. ഇതോടെ, ഇസ്രായേലുമായി നയതന്ത്രം പുലർത്തുന്ന അറബ് രാജ്യങ്ങളുടെ എണ്ണം നാലായി. ഇൗജിപ്തും ജോർഡനുമാണ് നേരത്തെതന്നെ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങൾ.
ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികൾക്ക് ജറുസലമിലെ അഖ്സ മോസ്ക്കിൽ പ്രാർഥനക്കെത്താൻ കരാർ വഴിയൊരുക്കുമെന്ന് ട്രംപ് പറഞ്ഞു. സംഘർഷത്തിെൻറ പാതയിൽനിന്ന് സമാധാനത്തിെൻറ നാളുകളിലേക്കുള്ള തുടക്കമാണ് കരാർ. സമാധാനത്തിലേക്കുള്ള ചരിത്ര ദിനം എന്നാണ് ട്രംപ് ഇൗ ദിനത്തെ വിശേഷിപ്പിച്ചത്. യു.എ.ഇയുടെയും ബഹ്റൈെൻറയും പാതയിൽ കുടുതൽ രാജ്യങ്ങൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.