Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലുമായി ബന്ധം...

ഇസ്രായേലുമായി ബന്ധം സ്​ഥാപിച്ച്​ യു.എ.ഇയും ബഹ്​റൈനും

text_fields
bookmark_border
ഇസ്രായേലുമായി ബന്ധം സ്​ഥാപിച്ച്​ യു.എ.ഇയും ബഹ്​റൈനും
cancel

മനാമ: അറബ്​ മേഖലയിൽ പുതു ചരിത്രത്തിന്​ തുടക്കം. ബഹ്​റൈനും യു.എ.ഇയും ഇസ്രായേലുമായി നയതന്ത്ര ബന്ധം ആരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. വാഷിങ്​ടണിൽ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ സാന്നിധ്യത്തിലായിരുന്നു 'അബ്രഹാം ഉടമ്പടി'​ എന്ന്​ വിശേഷിപ്പിക്കപ്പെട്ട കരാറി​െൻറ ഒപ്പുവെക്കൽ ചടങ്ങ്​. കരാർ ഒപ്പിടുന്നതിനുമുമ്പ്​ മൂന്ന്​ നേതാക്കളും ട്രംപുമായി കൂടിക്കാഴ്​ച നടത്തി.

ആദ്യം യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്​ദുല്ല ബിന്‍ സായിദ് ആല്‍ നഹ്​യാനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും സമാധാന ഉടമ്പടിയിൽ ​ഒപ്പുവെച്ചു. തുടർന്ന്​ ബഹ്​റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ബിന്യമിൻ നെതന്യാഹുവും സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. ഇതോടെ, ഇസ്രായേലുമായി നയതന്ത്രം പുലർത്തുന്ന അറബ്​ രാജ്യങ്ങളുടെ എണ്ണം നാലായി. ഇൗജിപ്​തും ജോർഡനുമാണ്​ നേരത്തെതന്നെ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങൾ.

ലോകമെങ്ങുമുള്ള ഇസ്​ലാം മത വിശ്വാസികൾക്ക്​ ജറുസലമിലെ അഖ്​സ മോസ്​ക്കിൽ പ്രാർഥനക്കെത്താൻ കരാർ വഴിയൊരുക്കുമെന്ന്​ ട്രംപ്​ പറഞ്ഞു. സംഘർഷത്തി​െൻറ പാതയിൽനിന്ന്​ സമാധാനത്തി​െൻറ നാളുകളിലേക്കുള്ള തുടക്കമാണ്​ കരാർ. സമാധാനത്തിലേക്കുള്ള ചരിത്ര ദിനം എന്നാണ്​ ട്രംപ്​ ഇൗ ദിനത്തെ വിശേഷിപ്പിച്ചത്​. യു.എ.ഇയുടെയും ബഹ്​റൈ​െൻറയും പാതയിൽ കുടുതൽ രാജ്യങ്ങൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelbahrainUAEPeace Accords
Next Story