ന്യൂയോർക്: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്രെഡിറ്റ് സൂയിസ് -യു.ബി.എസ് എന്നിവ ലയിക്കുമ്പോൾ ഇല്ലാതാകുന്നത് 36,000 തൊഴിലുകൾ.
ലയനത്തിന് മുമ്പ് ക്രെഡിറ്റ് സൂയിസിൽ 72,000, യു.ബി.എസിൽ 50,000 എന്നിങ്ങനെയായിരുന്നു തൊഴിലാളികളുടെ എണ്ണം. 20 മുതൽ 30 ശതമാനം വരെ ജോലിക്കാരെ വെട്ടിക്കുറക്കാൻ മാനേജ്മെന്റ് നടപടികൾ ആരംഭിച്ചതായി കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് സോൺടാഗ്സ് സെയ്തുങ് വാരിക പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
സ്വിറ്റ്സർലൻഡിൽ മാത്രം 11,000 തൊഴിൽനഷ്ടമുണ്ടാകും. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ക്രെഡിറ്റ് സൂയിസിനെ ഗുരുതര ലിക്വിഡിറ്റി പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ഏറ്റെടുക്കാൻ ബഹുരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കായ യു.ബി.എസ് തയാറാകുകയായിരുന്നു.
നേരത്തേ യു.എസ് ആസ്ഥാനമായ സിലിക്കണ്‍ വാലി ബാങ്ക്, സില്‍വര്‍ഗേറ്റ്, സിഗ്നേച്ചര്‍ ബാങ്ക് എന്നിവയുടെ തകര്‍ച്ച ബാങ്കിങ് രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ക്രെഡിറ്റ് സൂയിസിനെ തകരാന്‍ അനുവദിച്ചിരുന്നെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്ന വിലയിരുത്തലിലാണ് രക്ഷാദൗത്യത്തിന് കളമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.