ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.കെയിൽ ക്വാറന്‍റീൻ ഇളവ് അനുവദിച്ചു. രണ്ട് ഡോസ് വാക്സിനുമെടുത്ത യാത്രക്കാർക്ക് ഇതുവരെ 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്‍റീൻ നിർദേശിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയത്. ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ഇളവ്.
ഇനിമുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് വീട്ടിലോ അവരുടെ ലക്ഷ്യകേന്ദ്രങ്ങളിലോ സമ്പർക്ക വിലക്കിൽ കഴിഞ്ഞാൽ മതിയാകും.
ഇതുവരെയുള്ള നിബന്ധന പ്രകാരം സർക്കാർ അംഗീകൃത ക്വാറന്‍റീൻ കേന്ദ്രങ്ങളിൽ 10 ദിവസത്തേക്ക് 1750 പൗണ്ട് ചെലവുണ്ടായിരുന്നു. യു.കെയിലോ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലോ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമേ ഇക്കാര്യത്തിൽ ഇളവുണ്ടായിരുന്നുള്ളൂ.
ആസ്ട്രസെനേകയുടെ വാക്സെവ്രിയ വാക്സിനാണ് യു.കെയിൽ കൂടുതലായും നൽകിയിട്ടുള്ളത്. ഇതേ വാക്സിനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നത്. എന്നാൽ, ഇവയിൽ വാക്സെവ്രിയ വാക്സിന് മാത്രമേ യു.കെ ആരോഗ്യ അധികൃതർ അംഗീകാരം നൽകിയിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.