ലണ്ടൻ: യു.എസിലേക്ക് നാടുകടത്തുന്നതിനെതിരെ ജൂലിയൻ അസാൻജ് നൽകിയ അപ്പീൽ പരിഗണിക്കാൻ ബ്രിട്ടീഷ് കോടതി. നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ബ്രിട്ടീഷ്, യു.എസ് സർക്കാറുകൾ മതിയായ ഉറപ്പുനൽകുന്നതിൽ പരാജയപ്പെട്ടാൽ അസാൻജിന്റെ അപ്പീൽ പരിഗണിക്കുമെന്ന് ലണ്ടൻ ഹൈകോടതി അറിയിച്ചു.
യു.എസ് സൈനിക രഹസ്യങ്ങൾ പരസ്യമാക്കിയ കേസിൽ വിചാരണക്കായി അസാൻജിനെ വിട്ടുനൽകണമെന്നാണ് യു.എസ് ആവശ്യം. എന്നാൽ, തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും യു.എസിൽ മാന്യമായ വിചാരണ ഉണ്ടാകില്ലെന്നും അസാൻജ് കോടതിയിൽ വാദിച്ചു. ഇതു പരിഗണിച്ചാണ് രണ്ടംഗ ബെഞ്ച്, യു.എസ് സർക്കാർ അസാൻജിന് നൽകുന്ന പരിഗണന സംബന്ധിച്ച് ഉറപ്പുകൾ മൂന്നാഴ്ചക്കകം നൽകണമെന്ന് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.