ലണ്ടൻ: കോവിഡ് രോഗിയുമായി സമ്പർത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വയം നിരീക്ഷണത്തിൽ. ബോറിസ് ജോൺസണ് രോഗലക്ഷണങ്ങളൊന്നുമില്ല. എങ്കിലും നിയമങ്ങൾ അനുസരിച്ച് നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൺസർവേറ്റീവ് പാർട്ടി മെമ്പറായ ലീ ആൻഡേഴ്സണുമായി ബോറിസ് ജോൺസൺ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ലീക്ക് പിന്നീട് രോഗലക്ഷണങ്ങളുണ്ടാകുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.
മാർച്ച് 27ന് ബോറിസ് ജോൺസണ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. രോഗം മാറിയ ശേഷം ഒൗദ്യോഗിക ചുമതലകളിലേക്ക് ഇേദ്ദഹം തിരിച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.