ലണ്ടൻ: രാജ്യത്തെ വിലക്കയറ്റത്തോത് ഇതേ രീതിയിൽ തുടർന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി വിജയിക്കുമെന്ന പ്രതീക്ഷയേയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർഥി ഋഷി സുനക്. ഈസ്റ്റ്ബോണിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകിയ മുന്നറിയിപ്പ് സുനക് ചൂണ്ടിക്കാട്ടിയത്. നിലവിൽ 9.4 ശതമാനമായ വിലക്കയറ്റം 13.4 ശതമാനത്തിന് മുകളിൽവരെയെത്തിയേക്കാമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനം.
താൻ പ്രധാനമന്ത്രിയായാൽ വിലക്കയറ്റത്തിന് കടിഞ്ഞാണിടുന്നതിനാകും മുൻഗണനയെന്ന് സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, നികുതിനിരക്കുകൾ കുറക്കുമെന്ന വാഗ്ദാനമാണ് എതിർസ്ഥാനാർഥിയായ ലിസ് ട്രസ് മുന്നോട്ടുവെച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലക്കയറ്റം സംബന്ധിച്ച പ്രവചനങ്ങളെ അവർ തള്ളിക്കളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.