സിഖുകാരന്‍റെ തലപ്പാവ് മാറ്റിയ നടപടിയിൽ തെറ്റില്ലെന്ന് യു.കെ പൊലീസ്

ലണ്ടൻ: പൊലീസ് കസ്റ്റഡിയിലുള്ള സിഖുകാരന്റെ തലപ്പാവ് ഊരിമാറ്റിയ ഉദ്യോഗസ്ഥന്റെ നടപടിയിൽ അപമര്യാദയില്ലെന്ന് യു.കെ പൊലീസ്. മിഡ്‍ലാൻഡ്സ് പൊലീസ് ഉദ്യോഗസ്ഥനെതിരെ സിഖുകാരൻ നൽകിയ പരാതി പരിശോധിച്ച പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച സ്വതന്ത്ര ഓഫിസ് (ഐ.ഒ.പി.സി) നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഉദ്യോഗസ്ഥനെ കുറ്റമുക്തനാക്കിയത്.

തന്റെ വിശ്വാസപ്രകാരമുള്ള തലപ്പാവ് ബലംപ്രയോഗിച്ച് മാറ്റിയെന്ന് സിഖുകാരൻ ആരോപിച്ചിരുന്നു. 2021 ഒക്ടോബറിൽ നടന്ന സംഭവത്തിൽ തന്നോട് അപമര്യാദയായാണ് ഉദ്യോഗസ്ഥൻ പെരുമാറിയതെന്നും ഇയാൾ ആരോപിച്ചു. എന്നാൽ, ആരോപണം തെറ്റാണെന്ന് അന്വേഷണ സമിതി അറിയിച്ചു.

Tags:    
News Summary - UK police says there is no wrong in changing the turban of the Sikh man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.