ലണ്ടൻ: ഇന്ത്യൻ വിദ്യാർഥികളുടെ വിസ നിരക്ക് അടുത്ത മാസം മുതൽ 127 പൗണ്ട് (13.000ത്തിലധികം ഇന്ത്യൻ രൂപ) വർധിപ്പിക്കാൻ ഇംഗ്ലണ്ട് തീരുമാനിച്ചു. ബ്രിട്ടീഷ് പാർലമെന്റ് ഇതു സംബന്ധിച്ച് നിയമനിർമ്മാണം നടത്തി. പുതിയ നിരക്കു പ്രകാരം യു.കെക്ക് പുറത്ത്നിന്നുള്ള വിദ്യാർത്ഥി വിസക്കുള്ള അപേക്ഷ ഫീസ് 127 പൗണ്ട് വർധിച്ച് 490 പൗണ്ട് ആയി.
2021-22ലെ കണക്കനുസരിച്ച് 120,000ത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് യു.കെയിൽ വിവിധ യൂനിവേഴ്സിറ്റികളിലും കോളജുകളിലുമായി പഠിക്കുന്നത്. ആറ് മാസത്തിൽ താഴെയുള്ള സന്ദർശന വിസയുടെ ഫീസ് നിരക്കിലും അധികൃതർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സന്ദർശന വിസയുടെ ഫീസ് 15 പൗണ്ട് വർധിച്ച് 115 ആയി മാറി.
എമിഗ്രേഷൻ ഫീസിലും ഒക്‌ടോബർ നാലു മുതൽ വർധന വരും. യു.കെയിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിദ്യാർഥി സമൂഹമാണ് ഇന്ത്യക്കാരുടേത്. വിവിധ ഇനങ്ങളിലെ നിരക്കിൽ വർധന വരുത്തിയത് സുപ്രധാന സേവനങ്ങൾ നൽകുന്നതിനും പൊതുമേഖലയിലെ ശമ്പളം ഉയർത്താനുമാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.