ലണ്ടൻ: യു.കെയിൽ തന്റെ വീട് നവീകരിക്കുന്നതിനിടെ ലഭിച്ച ഡയറി മിൽക്കിന്റെ കവർ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് 51കാരി. വീടിന്റെ ബാത്റൂമിലെ തറ പൊളിച്ചപ്പോഴാണ് കവർ ലഭിച്ചത്. കവർ പൊടി തട്ടി വൃത്തിയാക്കി വെച്ചു.
കവറിനുള്ളിൽ ചോക്ലേറ്റ് ഒന്നുമുണ്ടായിരുന്നില്ല. കവറിനെ കുറിച്ച് കൂടുതൽ അറിയാനായി മിഠായി കമ്പനിയെ സമീപിച്ചപ്പോഴാണ് അത് 1930-1934 കാലഘട്ടത്തിൽ നിർമിച്ചതാണെന്ന് മനസിലാകുന്നത്. എലികൾ ഒരു ഭാഗം കടിച്ചിട്ടുണ്ടെന്ന് എന്നതൊഴിച്ചാൽ കവർ കണ്ടാൽ 100 വർഷം പഴക്കമുണ്ടെന്ന് ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.