യുക്രെയ്ൻ: ചൈന നിലപാട് വ്യക്തമാക്കണം –യു.എസ്

വാഷിങ്ടൺ: യുക്രെയ്ൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും റഷ്യക്ക് സൈനിക-സാമ്പത്തിക സഹായങ്ങൾ തുടർന്നാൽ വൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ചൈനക്ക് മുന്നറിയിപ്പ് നൽകി യു.എസ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ താക്കീത്.

യുക്രെയ്നിൽ റഷ്യൻ ആക്രമണം മൂന്നാഴ്ച പിന്നിട്ട സാഹചര്യത്തിൽ ചൈന മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്നും യു.എസ് ആവശ്യപ്പെട്ടു. അതേസമയം, യുക്രെയ്ൻ അധിനിവേശത്തിന്റെ മൂലകാരണം യു.എസ് ആണെന്നാണ് ചൈനയുടെ ആരോപണം. യു.എസിന്റെ പ്രകോപനമാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ യുക്രെയ്ൻ ആക്രമിക്കുന്നതിലേക്ക് എത്തിച്ചത്. യുക്രെയ്നിൽ മാനുഷികദുരിതം ഒഴിവാക്കാൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും ചൈന അറിയിച്ചു.

Tags:    
News Summary - Ukraine: China needs to clarify its position - US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.