ശീതീകരിച്ച ട്രെയിനുകളിൽ റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ അയച്ചു​കൊടുത്ത് യുക്രെയ്ൻ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ ശീതീകരിച്ച ട്രെയിനുകളിൽ തിരിച്ചയച്ച് യുക്രെയ്ൻ. സമീപ ആഴ്ചകളിൽ റഷ്യൻ സൈന്യം പിൻവാങ്ങിയ ഖാർകിവിന്റെ വടക്കുകിഴക്കൻ മേഖലയിൽ 60 മൃതദേഹങ്ങൾ ശേഖരിക്കാൻ സന്നദ്ധപ്രവർത്തകർ സൈന്യത്തെ സഹായിച്ചു. അവ ശീതീകരിച്ച ട്രെയിനിൽ സൂക്ഷിച്ചിരിക്കുകയാണ്. യുദ്ധത്തി​ന്റെ തുടക്കം മുതൽ റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്ൻ ശേഖരിക്കുന്നുണ്ട്.

''ഞങ്ങൾ എല്ലാ രേഖകളും എല്ലാ ക്രെഡിറ്റ് കാർഡുകളും ശേഖരിക്കുകയാണ്. ശരീരം തിരിച്ചറിയാൻ സഹായിക്കുന്ന എന്തും. ടാറ്റൂകളും ഡി.എൻ.എയും ഉൾപ്പെടെ'' -യുക്രെയ്ൻ സൈനിക മേധാവി ഇവാനിക്കോവ് പറഞ്ഞു. കിയവിലേക്കുള്ള ട്രെയിനിൽ മൃതദേഹങ്ങൾ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖാർകിവ് നഗരത്തിന് തൊട്ടു കിഴക്കുള്ള മാലാ രോഹൻ ഗ്രാമത്തിൽ അടുത്തിടെ നടന്ന ഷെല്ലാക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ച വീടുകൾക്കിടയിലുള്ള കിണറ്റിൽ നിന്ന് രണ്ട് റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ വളണ്ടിയർമാർ കയറുപയോഗിച്ച് വലിച്ചെടുക്കുന്നത് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - Ukraine Puts Russian Soldiers' Bodies In Chilled Train For Prisoner Swap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.