യുക്രെയ്‌നും റഷ്യയും യുദ്ധ തടവുകാരെ ക്രൂരമായി പീഡിപ്പിച്ചെന്ന് യു.എൻ, നിഷേധിച്ച് റഷ്യ

ജനീവ: യുക്രെയ്‌ൻ - റഷ്യ യുദ്ധത്തിനിടെ ഇരുരാജ്യങ്ങളും തടവുകാരെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കിയെന്ന് യു.എൻ മനുഷ്യാവകാശ കമ്മീഷണറുടെ കാര്യാലയം. തടവുകാരെ വൈദ്യുതി ഷോക്ക് ഏൽപ്പിച്ചെന്നും നിർബന്ധിച്ച് നഗ്നരാക്കിയെന്നും യു.എൻ വെളിപ്പെടുത്തുന്നു.

ഇരുരാജ്യങ്ങളിലും നിന്നുള്ള നൂറിലധികം തടവുകാരുമായി യു.എൻ നിരീക്ഷണ സംഘം നടത്തിയ അഭിമുഖത്തിലാണ് കണ്ടെത്തൽ. റഷ്യ അനുമതി നിഷേധിച്ചതിനെ തുടർന്ന് യുക്രെയ്‌ൻ തടവുകാരുമായുള്ള അഭിമുഖം അവർ മോചിതരായ ശേഷമാണ് നടന്നത്.

യുദ്ധ തടവുകാരെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെങ്കിൽ അത് പരിശോധിക്കുമെന്നും നിയമലംഘനങ്ങൾ ഉണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും യുക്രെയ്ൻ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, തടവുകാരെ പീഡിപ്പിച്ചു എന്ന വാർത്ത റഷ്യ നിഷേധിച്ചു.

Tags:    
News Summary - Ukraine, Russia Tortured Prisoners Says UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.