ലിസിൻഷാൻസ്കിൽ ആധിപത്യം അവകാശപ്പെട്ട് റഷ്യയും യുക്രെയ്നും

ലുഹാൻസ്ക്: യുക്രെയ്ന്‍റെ ലിസിൻഷാൻസ്ക് പട്ടണത്തിൽ ആധിപത്യം അവകാശപ്പെട്ട് റഷ്യയും യുക്രെയ്നും. ആക്രമണം തുടരുന്നുണ്ടെങ്കിലും റഷ്യക്ക് ഇത് വരെ പട്ടണം പിടിച്ചടക്കാൻ ആയിട്ടില്ലെന്ന് യുക്രെയ്ൻ അറിയിച്ചു. എന്നാൽ റഷ്യൻ സൈന്യം ലിസിൻഷാൻസ്ക് തെരുവുകളിലൂടെ പരേഡ് നടത്തുന്ന വീഡിയോ റഷ്യൻ അനുഭാവമുള്ള വിഘടനവാദികൾ പുറത്തുവിട്ടിരുന്നു. പട്ടണത്തിന്‍റെ ഭരണ കേന്ദ്രത്തിൽ സോവിയറ്റ് പതാക സ്ഥാപിക്കുന്ന വിഡിയോ റഷ്യയും പുറത്ത് വിട്ടിരുന്നു.

ഡോൺബാസിലെ പ്രധാനപ്പെട്ട പട്ടണമാണ് ലിസിൻഷാൻസ്ക്. ഖാർഖീവിന്‍റെ വടക്കൻ പ്രദേശങ്ങളിലും മൈകൊളെയ്‍വിലും റഷ്യ ആക്രമണം ശക്തമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒഡേസയിൽ ബോംബാക്രമണത്തിൽ 20 പേരെ കൊന്നെന്ന് വെളിപ്പെടുത്തിയിതിന് പിന്നാലെയാണ് റഷ്യ ആക്രമണം നടത്തിയത്.

യുക്രെയ്ന്‍റെ മിസൈലുകൾ തകർത്തതായി ബലാറസ് പ്രസിഡന്‍റ് അലെക്സാൻഡർ ലുകാഷെൻകൊ അറിയിച്ചു. എന്നാൽ ഏറ്റുമുട്ടൽ എവിടെ വെച്ചാണ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. 

Tags:    
News Summary - Ukraine war: Ukraine and Russia both claim control over Lysychansk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.