റഷ്യയിൽ യുക്രെയ്നിന്‍റെ ഡ്രോൺ ആക്രമണം; തൊടുത്തുവിട്ടത് നാൽപതിലധികം ഡ്രോണുകൾ

കിയവ്: റഷ്യയിലേക്ക് യുക്രെയ്നിന്റെ ഡ്രോൺ ആക്രമണം. നാൽപതിലധികം േഡ്രാണുകളാണ് അതിർത്തിയിലെ റഷ്യൻ പ്രദേശമായ റൊസ്തോവ് മേഖലയിലേക്ക് തൊടുത്തുവിട്ടത്. യുദ്ധം ആരംഭിച്ചതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.

അതിർത്തിയിൽനിന്ന് 100 കിലോമീറ്ററിലധികം അകലെയുള്ള മൊറോസോവ്സ്കി ജില്ലയിൽ 44 േഡ്രാണുകൾ തകർത്തതായി റഷ്യ അറിയിച്ചു. ആക്രമണത്തിൽ വൈദ്യുതി സബ്സ്റ്റേഷന് തകരാർ സംഭവിച്ചതായി റൊസ്തോവ് ഗവർണർ വാസിലി ഗോലുബേവ് പറഞ്ഞു.

അതിർത്തി മേഖലയായ കുർസ്ക്, ബെൽഗൊറോഡ്, ക്രാസ്നോഡർ എന്നിവിടങ്ങളിൽ ഒമ്പത് ഡ്രോണുകൾ തകർത്തതായും റഷ്യൻ അധികൃതർ പറഞ്ഞു. 

Tags:    
News Summary - Ukraine's drone attack on Russia; More than forty drones were fired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.