റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രെയിനിലെ ബിയർ കമ്പനി നിർമാണം നിർത്തി. പകരം ബിയർ കുപ്പികളിൽ പെട്രോൾ ബോംബുകളാണ് ഇപ്പോൾ നിർമിക്കുന്നത്. 'വിശിഷ്ടമായൊരു ബോട്ടിലിങാണിപ്പോൾ നടക്കുന്നത്. ബിയർ നിർമാണം തൽകാലം പിന്നീട്' - പ്രവാഡ ബിയർ കമ്പനി മേധാവി ട്വീറ്റ് ചെയ്തു.
യുക്രെയിനിലെ ലിവ് സിറ്റിയിലെ ബിയർ കമ്പനിയാണ് പ്രവാഡ ബ്രൂവറി. റഷ്യൻ സേനയെ പ്രതിരോധിക്കാൻ സാധാരണ പൗരൻമാർക്ക് ഉപയോഗിക്കാനാകുന്ന പെട്രോൾ ബോംബുകളാണ് ഇപ്പോൾ കമ്പനി ബിയർ ബോട്ടിലുകൾ കൊണ്ട് നിർമിക്കുന്നത്. 'പുടിൻ ഹുയിലോ' എന്ന പേരുള്ള ബോട്ടിലുകളിലാണ് പെട്രോൾ ബോംബുകൾ നിർമിക്കുന്നത്. 'ഹുയിലോ' എന്നത് ഒരു മോശം പ്രയോഗമാണ്.
കഴിഞ്ഞ ദിവസം ഖാർകീവിൽ റഷ്യൻ സേനയുടെ ടാങ്കറുകൾ നിന്ന് കത്തുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. സാധാരണ പൗരൻമാർ പെട്രോൾ ബോംബുകളും മറ്റുമായി ടാങ്കറുകൾ ആക്രമിക്കുകയായിരുന്നു എന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
റഷ്യൻ ആക്രമണമുണ്ടായാൽ അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുക്രെയിൻ. എന്നാൽ, റഷ്യ ഏകപക്ഷീയമായി ആക്രമണം തുടങ്ങിയപ്പോൾ യുക്രെയിൻ ഒറ്റപ്പെടുന്നതാണ് കണ്ടത്. പുറത്തുനിന്നുള്ള സൈനിക സഹായം ലഭിക്കില്ല എന്നുറപ്പായതോടെ പൗരൻമാരോട് ആയുധമെടുത്ത് പോരാടാനും രാജ്യത്തെ പ്രതിരോധിക്കാനും പ്രസിഡന്റ് േവ്ലാദിമർ സെലൻസ്കി ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.