കുടുംബാംഗത്തിന് കോവിഡ്: ഔദ്യോഗിക പര്യടനം റദ്ദാക്കി ബോറിസ് ജോൺസൺ

ലണ്ടൻ: കുടുംബാംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വടക്കൻ ഇംഗ്ലണ്ടിലേക്കുള്ള ഔദ്യോഗിക സന്ദർശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രിട്ടനിൽ രണ്ടു വാക്സിനും സ്വീകരിച്ചവർക്ക് കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായാൽ സ്വയം നിരീക്ഷണം ആവശ്യമില്ല.

ഭാര്യക്കും മക്കൾക്കുമൊപ്പം ഡൗണിങ് സ്ട്രീറ്റിലെ ഫ്ലാറ്റിലാണ് ബോറിസ് ജോൺസൺ താമസിക്കുന്നത്. 2020ൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിന് കഴിഞ്ഞ ദിവസം ​അദ്ദേഹം പാർലമെന്‍റിൽ മാപ്പുപറഞ്ഞിരുന്നു. പ്രതിപക്ഷവും ഭരണകക്ഷിയിലെ ചില അംഗങ്ങളും ബോറിസ് ജോൺസൺ രാജിവെക്കണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്തു.

Tags:    
News Summary - UK's Boris Johnson Cancels Trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.