കൈറോ: ദർഫുറിലെ ഭക്ഷ്യസംഭരണകേന്ദ്രം ആക്രമികൾ കൊള്ളയടിച്ചതിനു പിന്നാലെ സുഡാനിലെ യു.എൻ ഭക്ഷ്യ ഏജൻസിയുടെ പ്രവർത്തനം നിർത്തിവെച്ചു. 20 ലക്ഷത്തോളം തദ്ദേശവാസികളെ ബാധിക്കുന്ന തീരുമാനമാണിത്.
വടക്കൻ ദർഫുറിലെ ഭക്ഷ്യവിതരണം ആയുധധാരികൾ കൊള്ളയടിച്ചതായി കഴിഞ്ഞ ദിവസമാണ് യു.എൻ അറിയിച്ചത്. ആക്രമണം വ്യാഴാഴ്ചയും തുടർന്നതോടെയാണ് പ്രവർത്തനം നിർത്തിവെക്കാൻ യു.എൻ ഏജൻസി നിർബന്ധിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.