ബ്രസ്സൽസ്: യുക്രെയ്ന് പ്രത്യേക പദവി നൽകി യൂറോപ്യൻ യൂനിയൻ. ചരിത്രപരമായ ചുവടുവെപ്പായാണ് യൂനിയനിൽ ചേരുന്നതിന് മുമ്പായി നൽകിയ പദവിയെ വിലയിരുത്തുന്നത്. തീരുമാനത്തെ പ്രശംസിച്ച് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയും യൂറോപ്യൻ യൂനിയൻ മേധാവി ചാൾസ് മിഷേലും രംഗത്തെത്തി. യുക്രെയ്ന്‍റെ ഭാവി യൂറോപ്യൻ യൂനിയനിലാണെന്ന് സെലൻസ്കി പ്രതികരിച്ചു. മൊൾഡോവക്കും ഇതേ പദവി നൽകിയിട്ടുണ്ട്.
യുക്രെയ്നിൽ റഷ്യൻ അധിനിവേശം ഇതുവരെ പിൻവലിക്കാത്ത സാഹചര്യത്തിൽ യൂനിയന്‍റെ തീരുമാനം റഷ്യയെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ കൂടുതൽ ആയുധങ്ങൾ യുദ്ധമുഖത്തേക്ക് എത്തിക്കുമെന്നും അതിവേഗം രാജ്യത്തെ സ്വതന്ത്രമാക്കാനും വിജയം കൈവരിക്കാനും പ്രയത്നിക്കുമെന്നും സെലൻസ്കി പറഞ്ഞു.
സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും സെലൻസ്കി പങ്കെടുത്തേക്കും. ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതായി നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മിർസിയ ജോനെ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.