ഫ്ലോറിഡ: യുണൈറ്റഡ് എയർലൈൻസ് വിമാനം യാത്രക്കാരുമായി പറന്നത് അപ്രതീക്ഷിത അതിഥിയുമായി. ഫ്ലോറിഡയിൽ നിന്ന് യാത്ര പുറപ്പെട്ട അതിഥി ന്യൂജെഴ്സിയിലാണ് വിമാനമിറങ്ങിയത്. ജീവനക്കാരോ മറ്റുള്ളവരോ അറിയാതെ വിമാനത്തിനുള്ളിൽ കയറിപ്പറ്റിയ പാമ്പായിരുന്നു ആ അതിഥി.
ഫ്ലോറിഡയിൽ നിന്ന് ന്യൂജെഴ്സിയിലേക്കുള്ള യാത്രാമധ്യേ അകാശത്ത് വെച്ചാണ് വിമാനത്തിനുള്ളിൽ കയറിയ പാമ്പിനെ യാത്രക്കാർ കണ്ടത്. ആദ്യം ഭയപ്പെട്ടെങ്കിലും വിഷമില്ലാത്ത പാമ്പാണെന്ന് വിമാന ജീവനക്കാരിൽ നിന്ന് അറിഞ്ഞതോടെ യാത്രക്കാർക്ക് ആശ്വാസമായി. ടാർട്ടർ ഇനത്തിൽപ്പെട്ട ഉപദ്രവകാരിയല്ലാത്ത പാമ്പായിരുന്നു അത്.
വിമാനത്തിലെ പാമ്പിനെ പിടികൂടാൻ ന്യൂജെഴ്സി വിമാനത്താവളത്തിൽ വന്യജീവി സംരക്ഷകർ എത്തിയിരുന്നു. പാമ്പിനെ വനത്തിൽ തുറന്നുവിട്ടതായി അധികൃതർ അറിയിച്ചു.
വിമാനയാത്രക്കിടെ പാമ്പിനെ കണ്ടെത്തുന്നത് ആദ്യ സംഭവമല്ല. 2016ൽ മെക്സിക്കോ സിറ്റിയിലേക്കുള്ള വിമാനത്തിനുള്ളിൽ പാമ്പ് കയറിയിരുന്നു. 2013ൽ ആസ്ട്രേലിയയിൽ വിമാനത്തിന്‍റെ ചിറകിൽ ചുറ്റിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.