വാഷിങ്ടൺ: വനിതകളുടെ പദവിക്കായുള്ള ഐക്യരാഷ്ട്ര സഭ സമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ ചൈനയെ മറികടന്നാണ് ഇന്ത്യയുടെ ജയം. സാമ്പത്തിക, സാമൂഹിക കൗൺസിലിനു കീഴിലെ പ്രധാന സമിതിയാണിത്. തെരഞ്ഞെടുപ്പ് പ്രധാന നേട്ടമാണെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി 'ട്വിറ്ററി' ൽ പറഞ്ഞു.
സ്ത്രീസമത്വവും വനിത ശാക്തീകരണവും ഉറപ്പുവരുത്താനുള്ള രാജ്യത്തിെൻറ പ്രതിജ്ഞാബദ്ധതക്കുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയെ തെരഞ്ഞെടുത്ത അംഗരാജ്യങ്ങൾക്ക് തിരുമൂർത്തി നന്ദി രേഖപ്പെടുത്തി. ഇന്ത്യ, അഫ്ഗാനിസ്താൻ, ചൈന എന്നീ രാജ്യങ്ങളാണ് സമിതിയിലേക്ക് മത്സരിച്ചത്. 54 അംഗങ്ങളിൽ ഇന്ത്യയും അഫ്ഗാനിസ്താനും വിജയിച്ചു. ചൈനക്ക് പകുതിയിലധികം വോട്ട് കിട്ടിയില്ല. 2021 മുതൽ 2025 വരെ നാലുവർഷത്തേക്കാണ് പദവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.