ഫിലാഡൽഫിയ: ജൂത വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ രൂക്ഷ വിമർശനം നേരിട്ട പെൻസിൽവാനിയ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ലിസ് മാഗിൽ തൽസ്ഥാനം രാജിവെച്ചു. ലിസ് മാഗിൽ രാജിവെച്ച വിവരം ഫിലാഡൽഫിയ ആസ്ഥാനമായ യൂണിവേഴ്സിറ്റീസ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ സ്കോട്ട് ബേക്ക് ആണ് അറിയിച്ചത്.
അതേസമയം, ലോ സ്കൂൾ ഫാക്കൽറ്റി അംഗമായി ലിസ് മാഗിൽ തുടരും. മാഗിലിനൊപ്പം സ്കോട്ട് ബേക്ക് പദവി രാജിവെച്ചിട്ടുണ്ട്.
ലിസ് മാഗിലിന്‍റെ ജൂതവിരുദ്ധ പരാമർശം കാമ്പസുകളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതേതുടർന്ന് മാഗിൽ, ഹാർവാർഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് ക്ലോഡിൻ ഗേ, മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രസിഡന്‍റ് സാലി കോർൺബ്ലൂത്ത് എന്നിവരെ യു.എസ്. പ്രതിനിധി സഭ കമ്മിറ്റി വിളിച്ചു വരുത്തി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
പരാമർശം വിവാദമായതിന് പിന്നാലെ പുറത്തുവിട്ട വിഡിയോയിലൂടെ ഖേദം പ്രകടിപ്പിച്ച മാഗിൽ, സർവകലാശാലയുടെ പെരുമാറ്റച്ചട്ടം പാലിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.