വാഷിങ്ടൺ: ചാര സോഫ്റ്റ്വെയറായ പെഗസസ് നിർമാതാക്കളായ എൻ.എസ്.ഒ ഉൾപ്പെടെ നാലു കമ്പനികളെ യു.എസ് ഭരണകൂടം കരിമ്പട്ടികയിൽപ്പെടുത്തി. ചൈനയിലെ പ്രമുഖ ഫോൺ നിർമാതാക്കളായ വാവൈയും പട്ടികയിലുണ്ട്. എൻ.എസ്.ഒയെ കൂടാതെ സോഫ്റ്റ്വെയർ നിർമാതാക്കളായ കാൻഡിരുവാണ് പട്ടികയിലുള്ള മറ്റൊരു ഇസ്രായേൽ കമ്പനി. ഈ കമ്പനികളുമായി വ്യാപാര ബന്ധം പാടില്ലെന്നാണ് യു.എസ് വാണിജ്യ വകുപ്പ് രാജ്യത്തെ കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം. അതേസമയം, യു.എസ് തീരുമാനം നിരാശാജനകമാണെന്ന് എൻ.എസ്.ഒ പ്രതികരിച്ചു.
പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ രഹസ്യ വിവരങ്ങൾ ചോർത്താൻ ഇന്ത്യയിലെ സർക്കാർ പെഗസസ് സോഫ്റ്റ്വെയർ ഉപയോഗിച്ചുവെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യാന്തരതലത്തിലും വിഷയം ശ്രദ്ധയാകർഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.