സിറിയയിൽ യു.എസ് വ്യോമാക്രമണം; 11 മരണം

ഡമസ്കസ്: യു.എസ് കരാറുകാരൻ കൊല്ലപ്പെട്ട ഡ്രോൺ ആക്രമണത്തിന് മറുപടിയായി അമേരിക്ക സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഡ്രോൺ ആക്രമണത്തിൽ മറ്റൊരു കരാറുകാരനും അഞ്ചു യു.എസ് സൈനികർക്കും പരിക്കേറ്റിരുന്നു.

വടക്കുകിഴക്കൻ സിറിയയിലെ ഹസാകിഹിനടുത്താണ് വ്യാഴാഴ്ച ഡ്രോൺ ആക്രമണമുണ്ടായത്. മേഖലയിലെ ഇറാൻ അനുകൂലികളാണ് പിന്നിലെന്നായിരുന്നു യു.എസ് വിലയിരുത്തൽ. കിഴക്കൻ സിറിയയിലെ ഇറാൻ അനുകൂല സംഘടനയെ ലക്ഷ്യംവെച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരമായിരുന്നു ആക്രമണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് ആക്രമണങ്ങളിലായാണ് 11 പേർ കൊല്ലപ്പെട്ടത്. ദൈർ അൽസൂറിൽ ആറുപേരും മയാദീനിൽ രണ്ടുപേരും ബൂകമാലിൽ മൂന്നുപേരും കൊല്ലപ്പെട്ടു. ഐ.എസ് വിരുദ്ധ പോരാട്ടത്തിന് പിന്തുണ നൽകാൻ 2015ലാണ് യു.എസ് സൈന്യം സിറിയയിൽ എത്തിയത്.

Tags:    
News Summary - US air strikes 'kill 11' in Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.