വാഷിങ്ടൺ: യുഎസ് പൗരത്വം കൂടുതൽ എളുപ്പമാക്കി 2008ലെ നാച്വുറലൈസേഷൻ ടെസ്റ്റ് രീതിയിലേക്കു തിരിച്ചുപോകുന്നതായി ജോ ബൈഡൻ ഭരണകൂടം അറിയിച്ചു.അടുത്തമാസം ഒന്നു മുതൽ ഇതു നിലവിൽ വരുമെന്ന് യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്‍സി.ഐ.എസ്) അറിയിച്ചു.
പൗരത്വത്തിനായുള്ള ചോദ്യാവലിയിൽ ട്രംപ് ഭരണകൂടം കൂട്ടിച്ചേർത്ത 28 ചോദ്യങ്ങൾ ഇതോടെ റദ്ദാകും.കഴിഞ്ഞ ഡിസംബർ ഒന്നു മുതലുള്ള അപേക്ഷകർക്ക് 2008 ടെസ്റ്റ് രീതി ബാധകമായിരിക്കും. എന്നാൽ 2020 ടെസ്റ്റിനായി തയാറെടുത്തവർക്ക് ആ രീതിയിൽ പരീക്ഷയ്ക്ക് അവസരം നൽകും. മാർച്ച് ഒന്നു മുതലുളള അപേക്ഷകർക്ക് 2008 മാതൃക ടെസ്റ്റ് മാത്രമേ ഉണ്ടായിരിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.