വാഷിങ്ടൺ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നാവൽനിയെ അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കയും യൂറോപ്യൻ യൂനിയനും രംഗത്ത്.
ഇരു രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി. ജൈവ, രാസ വസ്തുക്കളുണ്ടാക്കുന്ന 14 വ്യവസായങ്ങൾക്കും പ്രമുഖ റഷ്യൻ ഉദ്യോഗസ്ഥർക്കുമെതിരെയാണ് അമേരിക്കയുടെ ഉപരോധം. ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിട്ടിട്ടില്ല. അമേരിക്കൻ രേഖകൾ ചോർത്താൻ റഷ്യ നടത്തിയ ശ്രമങ്ങളും ഉപരോധകാരണമായി.
റഷ്യൻ ഫെഡറേഷെൻറ അന്വേഷണസമിതി തലവൻ അലക്സാണ്ടർ ബാസ്ട്രികിൻ, പ്രോസിക്യൂട്ടർ ജനറൽ ഇഗോർ ക്രാസ്നോവ്, നാഷനൽ ഗാർഡ് തലവൻ വിക്ടർ സൊളട്ടോവ്, ഫെഡറൽ പ്രിസൺ സർവിസ് മേധാവി അലക്സാണ്ടർ കലാനിഷ്ക്കോവ് എന്നിവർക്കെതിരെയാണ് യൂറോപ്യൻ യൂണിയൻ ഉപരോധം. റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിെൻറ മുഖ്യ എതിരാളിയായ നാവൽനിയെ ജയിലിലടച്ചതിനെതിരെ രാജ്യത്ത് വൻ പ്രക്ഷോഭം നടക്കുകയാണ്. കഴിഞ്ഞവർഷം രാസവാതക ആക്രമണത്തിനിരയായ നാവൽനി മാസങ്ങളോളം ജർമനിയിൽ ചികിത്സ കഴിഞ്ഞശേഷം ജനുവരിയിൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിടികൂടി ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.