വാഷിങ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള യു.എസിൽ രോഗവ്യാപനത്തിന് അയവില്ല. ഇന്നലെ മാത്രം 24 മണിക്കൂറിനിടെ 2.48 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3805 പേർ മരിക്കുകയും ചെയ്തു. ജനുവരി എട്ടിന് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷം കടന്നിരുന്നു.
യു.കെയിൽ റിപ്പോർട്ട് ചെയ്ത വ്യാപനശേഷി കൂടിയ വൈറസ് യു.എസിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മാർച്ചോടുകൂടി ജനിതമാറ്റം സംഭവിച്ച വൈറസിന്‍റെ വ്യാപനം അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്.
10 കോടി പേർക്ക് വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് യു.എസ്. സ്ഥാനമേറ്റെടുത്ത് ആദ്യ 100 ദിവസത്തിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കാനാണ് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ ശ്രമം.
2,41,02,429 പേർക്കാണ് യു.എസിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 4,01,856 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. 94 ലക്ഷത്തിലേറെ പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.