വാഷിങ്ടൺ: കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യാൻ ഫൈസറിന് അന്തിമാനുമതി നൽകി യു.എസ്. അഞ്ച് മുതൽ 11 വയസ് വരെയുള്ളവർക്കാവും വാക്സിൻ നൽകുക. നേരത്തെ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വാക്സിന് അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവേന്റഷനും വാക്സിന് അംഗീകാരം നൽകിയിരിക്കുകയാണ്.
2.8 കോടി കുട്ടികൾക്ക് വാക്സിൻ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾക്ക് നൽകുന്നതിനായി ആവശ്യത്തിന് വാക്സിൻ സ്റ്റോക്കുണ്ട്. അന്തിമാനുമതി ലഭിച്ച സാഹചര്യത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വാക്സിൻ അയച്ചു തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
ഈ ആഴ്ചയോടെ വാക്സിനേഷൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നവംബർ എട്ടോടെ പൂർണമായ രീതിയിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ നടത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.