വാഷിങ്ടൺ: എച്ച്-1ബി, ഇ.ബി-5, എൽ-1 അടക്കം വിസകൾക്ക് നിരക്കുയർത്തി യു.എസ്. കുടിയേറ്റ വിസക്ക് മാത്രമാണ് നിരക്ക് വർധന ഒഴിവാക്കുക. ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാകും. വിദേശികളായ വിദഗ്ധ തൊഴിലാളികൾക്കായുള്ള എച്ച്-1ബി വിസയിൽ നിരവധി ഇന്ത്യക്കാർ യു.എസിലെ പ്രമുഖ കമ്പനികളിൽ പ്രവർത്തിക്കുന്നുണ്ട്.
അമേരിക്കയിലെ വ്യവസായ മേഖലയിൽ അഞ്ചുലക്ഷം ഡോളർ നിക്ഷേപമിറക്കുന്നവർക്ക് കുടുംബ സമേതം യു.എസിൽ താമസിക്കാൻ അനുവാദം നൽകുന്നതാണ് ഇ.ബി-5 വിസ പദ്ധതി. ബഹുരാഷ്ട്ര ഭീമന്മാർക്ക് തൊഴിലാളികളെ താൽക്കാലികമായി മാറ്റാൻ അനുവദിക്കുന്നതാണ് എൽ-1 വിസ. പുതിയ നിരക്ക് മാറ്റത്തോടെ ഏപ്രിൽ ആരംഭം മുതൽ എച്ച്-1ബി വിസക്ക് 460 ഡോളർ ആയിരുന്നത് 780 ആകും.
രജിസ്ട്രേഷൻ നിരക്ക് 10 ഡോളറായിരുന്നത് 215 ആകും. എൽ-1 വിസകൾക്ക് 460 ഡോളറായിരുന്നത് 1,385 ആകും. ഇ.ബി-5 നിരക്ക് 3,675 ഡോളർ എന്നത് 11,160 ഡോളറാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.