വാഷിങ്ടൺ: ആയുധക്കരുത്തിൽ ഒന്നാമതുള്ള അമേരിക്കയെ കടലിലും വെല്ലാൻ ലോകത്ത് ശക്തികളേറെയിെല്ലന്ന വിളംബരമായി പുതിയ പരീക്ഷണം. യുദ്ധ സാഹചര്യങ്ങളിൽ തകരുമോയെന്നറിയാൻ യു.എസ് യുദ്ധകപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോഡിനു സമീപം നടത്തിയത് കൂറ്റൻ സ്ഫോടനം. 18,143 കിലോ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പരിസരത്ത് റിക്ടർ സ്കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിട്ടും യുദ്ധക്കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.
വെള്ളിയാഴ്ചയാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ േഫ്ലാറിഡ തീരത്തുനിന്ന് 100 കിലോമീറ്റർ മാറി സ്ഫോടനം നടത്തിയത്. മുമ്പും ഇതേ രീതിയിൽ യുദ്ധക്കപ്പലുകളിൽ പരിശോധന യു.എസ് സേന പൂർത്തിയാക്കാറുണ്ട്. യു.എസ്.എസ് ജാക്സൺ, യു.എസ്.എസ് മിൽവോകീ എന്നിവയിൽ 2016ലും യു.എസ്.എസ് മിസ വെർഡയിൽ 2008ലും നടന്ന പരിശോധന അതിന് മുമ്പ് യു.എസ്.എസ് വാസ്പ്, യു.എസ്.എസ് മൊബൈൽ ബേ എന്നിവയിലും പൂർത്തിയാക്കിയിരുന്നു. യു.എസ്.എസ് തിയോഡർ റൂസ്വെൽറ്റിലാണ് ഏറ്റവും ആദ്യം സമാന പരിശോധന നടന്നത്- 1987ൽ.
പരീക്ഷണം പൂർത്തിയാക്കിയ കപ്പൽ പരിശോധനക്കും തുടർ നടപടികൾക്കുമായി തുറമുഖത്തെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.