യുക്രെയ്​ന്​ യുദ്ധവിമാനം നൽകാൻ തയാറായി പോളണ്ട്; എതിർത്ത് യു.എസ്​, നാറ്റോ രാജ്യങ്ങൾക്ക് ആശങ്കയുണ്ടാക്കുമെന്ന്

വാഷിങ്​ടൺ: യുക്രെയ്​ന്​ മിഗ്​-25 യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്‍റെ തീരുമാനത്തിനെതിരെ അമേരിക്ക. റഷ്യൻ നിർമ്മിത മിഗ്​-25 വിമാനങ്ങൾ ജർമ്മനിയിലെ യു.എസ്​ ​എയർബേസ്​ വഴി യുക്രെയ്​നിലെത്തിക്കാനായിരുന്നു പോളണ്ട്​ പദ്ധതി. എന്നാൽ, ഇത്​ നാറ്റോ സഖ്യത്തിന്​ കടുത്ത ആശങ്കയുണ്ടാക്കുന്ന നടപടിയാണെന്നാണ്​ യു.എസ്​ വിശദീകരണം.

പെന്‍റഗൺ വക്​താവ്​ ജോൺ കിർബിയാണ്​ ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്​. യു.എസ്​-നാറ്റോ എയർബേസിൽ നിന്നും യുക്രെയ്​നിലേക്ക്​ യുദ്ധവിമാനം പറക്കുന്നത്​ നാറ്റോ സഖ്യത്തിന്​ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ്​ യു.എസ്​ മുന്നറിയിപ്പ്​. ഈ പ്രശ്നത്തെക്കുറിച്ച്​ പോളണ്ടുമായും മറ്റ്​ നാറ്റോ രാജ്യങ്ങളുമായും സംസാരിക്കു​മെന്നും യു.എസ്​ അറിയിച്ചു.

പോളണ്ടിലെ യുദ്ധവിമാനങ്ങൾ യുക്രെയ്​ന്​ നൽകണോയെന്നത്​ സംബന്ധിച്ച്​ അന്തിമ തീരുമാനമെടുക്കേണ്ട​ത്​ പോളിഷ്​ സർക്കാറാണെന്നും യു.എസ്​ വ്യക്​തമാക്കിയിട്ടുണ്ട്​. നേരത്തെ റഷ്യക്കെതിരായ പോരാട്ടത്തിൽ യുദ്ധവിമാനങ്ങൾ ഉൾപ്പടെ ആവശ്യമായി വരുമെന്ന്​ യുക്രെയ്​ൻ വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - U.S opposes Poland's decision to supply warplanes to Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.