വാഷിങ്ടൺ: കോവിഡ് ബാധിതനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. മെരിലൻഡിലുള്ള വാൾട്ടർ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച വൈകീട്ടോടെ ട്രെപിനെ ഹെലികോപ്റ്ററിലാണ് സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്. മാസ്ക് ധരിച്ചെത്തിയ ട്രംപ് ഹെലികോപ്റ്ററിൽ കയറുന്നതിനിടെ "സുഖമായിരിക്കുന്നു, പ്രശ്നങ്ങളൊന്നുമില്ല " എന്ന് പറയുന്ന വിഡിയോയും വൈറ്റ് ഹൗസ് പുറത്തുവിട്ടു. മെലാനിയയും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസങ്ങൾ വാൾട്ടർ റീഡിലെ ഓറിസിൽ നിന്നായിരിക്കും ട്രംപ് പ്രവർത്തിക്കകുയെന്ന് പ്രസ് സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.
— Donald J. Trump (@realDonaldTrump) October 2, 2020
74 കാരനായ പ്രസിഡന്റ് ആന്റിബോഡി ചികിത്സയ്ക്കു വിധേയനായിരുന്നു. ഇതിനു ശേഷം കോവിഡ് ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെലാനിയ ഔദ്യോഗിക വസതിയിൽ തന്നെ തുടരുകയാണ്.
നേരത്തെ ട്രംപിന്റെ ഉപദേശക ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ട്രംപും ഭാര്യ മെലാനിയ ട്രംപും ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിൽ ഒരാളാണ് ഹോപ് ഹിക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.