വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള പ്രാഥമിക മത്സരത്തിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നേറ്റം. മിസൂറി, മിഷിഗൻ, ഇഡാഹോ സ്റ്റേറ്റുകളിൽ അദ്ദേഹം വിജയിച്ചു.
15 സ്റ്റേറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ‘സൂപ്പർ ചൊവ്വ’യിലേക്ക് അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ നോക്കാം. ചൊവ്വാഴ്ചയോടെ ചിത്രം തെളിയും. നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തന്നെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാനാണ് സാധ്യത.
മുഖ്യ എതിരാളിയായ നിക്കി ഹാലിക്ക് സ്വന്തം സ്റ്റേറ്റായ സൗത് കരോലൈനയിൽപോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, ചൊവ്വാഴ്ച അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പറഞ്ഞ ഹാലി പ്രതീക്ഷ കൈവിട്ടിട്ടില്ല. ഡെമോക്രാറ്റുകൾ നിലവിലെ പ്രസിഡന്റ് ജോ ബൈഡനെ തന്നെ രംഗത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.