വാഷിങ്ടൺ: യു.എസിൽ തെരഞ്ഞെടുപ്പ് ചൂട് കത്തിനിൽക്കുന്നതിനിടെ കുതിച്ചുയർന്ന് കോവിഡ് നിരക്കും. 24 മണിക്കൂറിനിടെ 99,000 േപർക്കാണ് യു.എസിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 1,112 മരണവും സ്ഥിരീകരിച്ചു.
യു.എസിൽ ഇതുവരെ 94 ലക്ഷത്തിൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,33,000 പേർ മരിക്കുകയും ചെയ്തു. കോവിഡിെൻറ ആദ്യ വ്യാപനത്തിനുശേഷം കോവിഡ് നിരക്ക് കുറഞ്ഞെങ്കിലും ഒക്ടോബർ പകുതിയോടെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.
രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ ചില സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി.
കോവിഡ് സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കി കൂടുതൽ പോളിങ് ബൂത്തുകൾ ക്രമീകരിച്ചായിരുന്നു തെരഞ്ഞെടുപ്പ്. മെയിൽ ബാലറ്റുകളാണ് കൂടുതൽ പേരും വോട്ട് ചെയ്യാനായി തെരഞ്ഞെടുത്തതും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചെറുതും വലുതുമായി ഉയരുന്ന പ്രതിഷേധങ്ങളും കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.