ഭിന്നശേഷിക്കാരനെ ശകാരിക്കുന്നത് തടഞ്ഞു; യുവതിയുടെ കണ്ണ് അടിച്ചുപൊട്ടിച്ച് യുവാക്കൾ

ഭിന്നശേഷിക്കാരനായ കൗമാരക്കാരനെ ശകാരിച്ച നടപടിയെ പ്രതിരോധിച്ച യു.എസിലെ റസ്റ്ററന്റ് അസിസ്റ്റന്റ് മാനേജർക്ക് കാഴ്ച നഷ്ടമായി. കാലിഫോർണിയയിലെ ആൻഡിയോകിലുള്ള ദ ഹാബിറ്റ് ബർഗർ ഗ്രിൽ എന്ന റസ്റ്ററന്റിന്റെ അസിസ്റ്റന്റ് മാനേജർ ബിയാൻക ​​പലൊമേര 19 കാരിക്കാണ് കണ്ണ് നഷ്ടമായത്. ശനിയാഴ്ചയാണ് സംഭവം.

പലൊമേരയുടെ സഹപ്രവർത്തകന്റെ ബന്ധുവായിരുന്നു ഭിന്നശേഷിക്കാരനായ കൗമാരക്കാൻ. ഈ കുട്ടി തുറിച്ചു നോക്കുന്നുവെന്ന് ആരോപിച്ച് യുവാക്കൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് കണ്ട പലൊമേര യുവാക്കളെ തടയുകയും ഇത് ഭിന്നശേഷിക്കാരനായ കുട്ടിയാണെന്നും അവൻ എന്താണ് ​ചെയ്യുന്നത് എന്ന് തിരിച്ചറിയാൻ അവന് സാധിക്കില്ലെന്നും പറഞ്ഞു.

എന്നാൽ ഇത് ഇഷ്ടപ്പെടാതെ യുവാക്കളിലൊരാൾ ഇവരുടെ മുഖത്തിടിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത ഇടിയായിരുന്നു അതെന്ന് അവർ പറയുന്നു. പി​റകെ രണ്ടുമൂന്നുതവണ കൂടി ഇടിക്കുകയും അതിലൊരു ഇടി തന്റെ കണ്ണിൽ ​കൊണ്ടുവെന്നും പലൊമേര പറഞ്ഞു. ​വലതു കണ്ണിൽ നിന്ന് രക്തമൊഴുകാൻ തുടങ്ങിയതോടെ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച നഷ്ടമായി.

ചിലപ്പോൾ നടന്നതെല്ലാം ദുഃസ്വപ്നമാണെന്ന് കരുതും. കണ്ണ് തുറക്കാൻ ശ്രമിക്കും. പക്ഷേ, സാധിക്കുന്നില്ല. എന്തായാലും താൻ ചെയ്തത് ശരിയാണെന്ന് പലൊമേര പറയുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് യുവതിയെ മർദിച്ചയാളെയും കൂട്ടാളികളെയും അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - US Restaurant Manager Loses Eye Defending Specially-Abled Teen From Bullying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.