ശൈഖ് ഹസീനയുടെ യു.എസ് വിസ റദ്ദാക്കി

വാഷിങ്ടൺ: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വീണ്ടും തിരിച്ചടി. ശൈഖ് ഹസീനയുടെ വിസ യു.എസ് റദ്ദാക്കി. പ്രതിഷേധത്തെ തുടർന്ന് ബംഗ്ലാദേശ് വിട്ട ശൈഖ് ഹസീന നിലയിൽ ഇന്ത്യയിൽ തുടരുകയാണ്. ഗാസിയബാദിലെ ഹിൻഡൻ വ്യോമതാവളത്തിലാണ് അവരുള്ളത്. അതേസമയം, ശൈഖ് ഹസീനക്ക് യു.കെ രാഷ്ട്രീയാഭയം നൽകില്ലെന്നാണ് സൂചന.

ക​ലാ​പം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രിപ​ദം രാ​ജി​വ​ച്ച് ഹ​സീ​ന രാ​ജ്യം​വി​ട്ട​ത്. അ​ഭ​യം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ല്‍ യു​കെ​യു​ടെ തീ​രു​മാ​നം വൈ​കി​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​യി​ല്‍ ത​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ താ​മ​സി​ക്കു​ന്ന ഗ​സ്റ്റ് ഹൗ​സി​ലാ​ണ് ഹ​സീ​നക്ക് ഇ​ന്ത്യ അ​ഭ​യം ഒ​രു​ക്കി​യ​ത്. ഇ​വ​ര്‍​ക്ക് ക​ന​ത്ത സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്.

അതേസമയം, ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ ത​ന്നെ​യു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അറിയിച്ചു. പാ​ര്‍​ല​മെ​ന്‍റി​ല്‍ ചേർന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ​ള​രെ പെ​ട്ടെ​ന്നാ​ണ് ഹ​സീ​ന രാ​ജ്യ​ത്തേ​ക്ക് വ​രു​ന്നെ​ന്ന അ​റി​യി​പ്പ് കി​ട്ടി​യ​തെ​ന്ന് വിദേശകാര്യ മ​ന്ത്രി എസ്.ജയശങ്കർ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പറഞ്ഞു.

ഇ​ന്ത്യ വ​ഴി മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് പോ​കാ​ന്‍ ഹ​സീ​ന തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഹ​സീ​ന ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ടു​ക്കു​ന്ന തീ​രു​മാ​നം എ​ന്താ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. അ​ത് തീ​രു​മാ​നി​ക്കാ​നു​ള്ള സ​മ​യം അ​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ബം​ഗ്ലാ​ദേ​ശി​ലെ സേ​ന​യു​മാ​യി ബന്ധപ്പെട്ടുവരികയാണെന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - US revokes Sheikh Hasina's visa after her ouster from Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.