സിറിയയിൽ ഐ.എസിനെ വിടാതെ യു.എസ്

ബൈറൂത്: ഐ.എസ്, അൽഖാഇദ ബന്ധമുള്ള സംഘടന പോരാളികളെ ലക്ഷ്യമിട്ട് സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടതായി യു.എസ് സൈന്യം അറിയിച്ചു.

ഇവരിൽ രണ്ടുപേർ മുതിർന്ന പോരാളികളാണ്. സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ വടക്കുപടിഞ്ഞാറൻ സിറിയയിൽ ചൊവ്വാഴ്ചയായിരുന്നു ആക്രമണം. അൽ ഖാഇദയുമായി ബന്ധമുള്ള ഹുറാസ് അൽ ദീൻ ഉൾപ്പെടെ ഒമ്പത് സംഘങ്ങളെയാണ് ലക്ഷ്യമിട്ടത്. സെപ്റ്റംബർ 16 ന് മധ്യ സിറിയയിലെ വിദൂരവും അജ്ഞാതവുമായ സ്ഥലത്തുള്ള ഐ.എസ് പരിശീലന ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ സിറിയൻ നേതാക്കളടക്കം 28 പോരാളികൾ കൊല്ലപ്പെട്ടതായും യു.എസ് സൈന്യം അറിയിച്ചു. ൽ വ്യക്തമാക്കി.

2014ൽ സിറിയയിലും ഇറാഖിലും വൻ മുന്നേറ്റം നടത്തിയ ഐ.എസിനെ ലക്ഷ്യമിട്ട് ഏകദേശം 900 യു.എസ് സേന മേഖലയിലുണ്ടെന്നാണ് വിവരം. 

Tags:    
News Summary - US says it killed 37 ISIL, Hurras al-Din fighters in separate Syria attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.