കോപൻഹേഗൻ: ജർമ്മൻ ചാൻസിലർ ആംഗല മെർക്കലിന്‍റെ ഫോണ്‍സംഭാഷണങ്ങള്‍ അമേരിക്കൻ നാഷണൽ സെക്യൂരിറ്റി ഏജൻസിയായ എന്‍.എസ്.എ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ഡാനിഷ് പബ്ലിക് ബ്രോഡ്‌കാസ്റ്റർ ഡാൻമാർക്ക് റേഡിയോ (ഡി.ആർ)ആണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.
ആംഗല മെർക്കൽ ഉൾപ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ എന്‍.എസ്.എ ചോർത്തിയിട്ടുണ്ട്.. ഡെൻമാർക്കിലെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ എഫ്.ഇയുമായി ചേർന്നാണ് എന്‍.എസ്.എ വിവരങ്ങൾ ചോർത്തിയത്. എന്നാൽ ഡെൻമാർക്ക് ഇതേക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല.
സ്വീഡിഷ് ബ്രോഡ്കാസ്റ്റർ എസ്.വി.ടി, നോർവേയുടെ എൻ.ആർ.കെ, ജർമ്മനിയുടെ എൻ.ഡി.ആർ, ഫ്രാൻസിലെ മോണ്ടെ എന്നിവരുമായി ചേർന്ന് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഡി.ആർ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഫോണ്‍സംഭാഷണങ്ങള്‍, ചാറ്റുകൾ, മൊബൈൽ സന്ദേശങ്ങൾ, ഇന്റർനെറ്റ് വിവരങ്ങൾ ഉൾപ്പെടെ എന്‍.എസ്.എ ശേഖരിച്ചുവെന്നാണ് വിവരം. 2012 മുതല്‍ 2014 വരെ ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.