വാഷിങ്ടൺ: യു.എസിൽ കോവിഡ് ചികിൽസക്ക് പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നത് നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളിൽ ചികിൽസ ഫലപ്രദമെന്ന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറ ഉത്തരവ്. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന തെറാപ്പിക്കാണ് യു.എസ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ എത്തിക്സ് എഡിറ്റർ അമർ ജെസ്നിയും പ്ലാസ്മ തെറാപ്പിക്ക് ശാസ്ത്രീയാടിത്തറയില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആർ പഠനം നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്ത് വിട്ടിട്ടില്ല. പ്ലാസ്മ തെറാപ്പിയുമായി ബന്ധപ്പെട്ട പഠനഫലം ഉടൻ ഐ.സി.എം.ആർ പുറത്ത് വിടണമെന്നാണ് ആവശ്യം.
കേരളമുൾപ്പടെയുള്ള പല സംസ്ഥാനങ്ങളിലും പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നു. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ചികിൽസക്കാണ് പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.