വാഷിങ്ടൺ: പെൻസൽവേനിയയിൽ വൈകി വന്ന ബാലറ്റുകൾ എണ്ണുന്നത് നിർത്തിവെക്കാൻ ഉടൻ ഉത്തരവിടാനാവില്ലെന്ന് യു.എസ് സുപ്രീംകോടതി. റിപബ്ലിക്കൻ പാർട്ടി നൽകിയ പരാതിയിലാണ് കോടതി തീരുമാനം. തെരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം വന്ന ബാലറ്റുകളുടെ കൗണ്ടിങ് നിർത്തണമെന്നായിരുന്നു റിപബ്ലിക്കൻ പാർട്ടിയുടെ ആവശ്യം എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. എന്നാൽ, തെരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം എത്തിയ ബാലറ്റുകൾ വേർതിരിച്ച് വെക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
ശനിയാഴ്ച ഫുൾകോർട്ട് ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചു. യു.എസ് തെരഞ്ഞെടുപ്പിൻെറ വിധി നിർണയിക്കുന്ന സംസ്ഥാനമാണ് പെൻസൽവേനിയ. ഇവിടെ തെരഞ്ഞെടുപ്പ് ദിവസം രാത്രി എട്ട് മണിക്ക് ശേഷം വന്ന ബാലറ്റുകൾ എണ്ണരുത്. ഇത്തരത്തിൽ എത്തിയ ബാലറ്റുകൾ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് അനുകൂലമാണെന്നും റിപബ്ലിക്കൻ പാർട്ടി കോടതിയിൽ വാദിച്ചു. എന്നാൽ ഇതൊന്നും കോടതി മുഖവിലക്കെടുത്തില്ല.
20 ഇലക്ടറൽ വോട്ടുകളുള്ള പെൻസൽവാനിയ യു.എസ് തെരഞ്ഞെടുപ്പിൽ നിർണായക സംസ്ഥാനമാവുകയാണ്. ഇവിടെ 14,000ത്തോളം വോട്ടുകൾക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനാണ് മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.