വാഷിങ്ടൺ: അമേരിക്കൻ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയും വനിത വിമോചനത്തിൻെറ ശക്തയായ വക്താവുമായ ജസ്റ്റിസ് റൂത്ത് ബാദെർ ഗിൻസ്ബർഗ് (87) പാൻക്രിയാസ് കാൻസർ ബാധിച്ചു മരിച്ചു.
അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിത സുപ്രീം കോടതി ജഡ്ജിയായിരുന്നു റൂത്ത്. ഗർഭഛിദ്രം, സ്വവർഗ വിവാഹം, വോട്ടവകാശം, കുടിയേറ്റം തുടങ്ങി നിരവധി സുപ്രധാന വിധികളിൽ അമേരിക്കൻ സുപ്രീംകോടതിയിലെ ലിബറൽ വിഭാഗത്തിെൻറ വക്താവായിരുന്ന റൂത്ത് പങ്കാളിയായി.
1993ൽ ബിൽ ക്ലിൻറണാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. 27 വർഷമാണ് പരമോന്നത കോടതിയിൽ സേവനമനുഷ്ഠിച്ചത്. പ്രസിഡൻറ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡൻറ് ബറാക് ഒബാമ, മുൻ വൈസ് പ്രസിഡൻറും ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥിയുമായ ജോ ബൈഡൻ തുടങ്ങിയവർ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.