ചൈനക്ക് മറുപടി: 44 ചൈനീസ് പാസഞ്ചർ വിമാനങ്ങൾ റദ്ദാക്കി യു.എസ്

വാഷിങ്ടൺ: യു.എസ് വിമാനക്കമ്പനികൾക്ക് മേൽ നടപ്പാക്കിയ നിയന്ത്രണ നീക്കങ്ങൾക്ക് മറുപടിയായി ചൈനയുടെ 44 പാസഞ്ചർ വിമാനങ്ങൾ റദ്ദാക്കി അമേരിക്ക. അമേരിക്കയിൽ നിന്നും ഏഷ്യയിലേക്കുള്ള ചൈനീസ് വിമാനക്കമ്പനികളുടെ വിമാനങ്ങളാണ് താത്ക്കാലികമായി റദ്ദാക്കിയത്.

ജനുവരി 30 നും മാർച്ച് 29 നും ഇടയിൽ പുറപ്പെടാനിരുന്ന എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, സിയാമെൻ എയർലൈൻസ് എന്നീ 44 വിമാനങ്ങൾക്കാണ് യു.എസ് വിലക്കേർപ്പെടുത്തിയത്. മാർച്ച് ആദ്യവാരം വരെയാണ് നിയന്ത്രണം. വിന്റർ ഒളിമ്പിക്‌സിന് ബെയ്ജിങ് ആതിഥേയത്വം വഹിക്കാനിരിക്കേയാണ് യു.എസ് നടപടി.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ബെയ്ജിങ് അമേരിക്കൻ വിമാനങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഡെൽറ്റ എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് വിമാനങ്ങളിലെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഇത്. വിമാനത്തിൽ കയറുന്നതിന് മുൻപ് നടത്തിയ പരിശോധനയിൽ നെഗറ്റീവാകുകയും, ചൈനയിലെത്തിയ ശേഷം യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

അതേസമയം ചൈനയുടെ നടപടി അന്യായമാണെന്ന് യു.എസ് ഗതാഗത വകുപ്പ് പറഞ്ഞു. 'സർക്യൂട്ട് ബ്രേക്കർ' നയം ഉപയോഗിച്ചാണ് ചൈനയുടെ വ്യോമയാന അതോറിറ്റി വിമാനങ്ങൾ റദ്ദാക്കിയത്.

കഴിഞ്ഞ വാരം കോവിഡിന്‍റെ വകഭേദമായ ഒമിക്രോണിന്‍റെ സമൂഹവ്യാപനം ബെയ്ജിങ്ങിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ലോക്ഡൗണുകളും, അതിർത്തി നിയന്ത്രണങ്ങളും ഉൾപ്പെടെ 'സീറോ കോവിഡ്' സമീപനമാണ് ചൈന പിന്തുടരുന്നത്.

Tags:    
News Summary - US suspends flights by China carriers after Beijing COVID move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.